Advertisement

കളിക്കളത്തില്‍ കണ്ണീരണിഞ്ഞ് നെയ്മര്‍

February 26, 2018
Google News 3 minutes Read
neymr

പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് കളിക്കിടെ പരിക്കേറ്റു. ഫ്രഞ്ച് ലീഗില്‍ മാഴ്‌സ-പിഎസ്ജി പോരാട്ടത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. കാല്‍മുട്ടിന് പരിക്കേറ്റ് വീണ നെയ്മര്‍ വേദന സഹിക്കാനാവാതെ കരഞ്ഞുകൊണ്ടാണ് സ്‌ട്രെച്ചറിന്റെ സഹായത്തോടെ കളിക്കളം വിട്ടത്. മാ​ഴ്സ പ്ര​തി​രോ​ധ​നി​ര താ​രം ബൂ​ണ സ​റു​മാ​യി പ​ന്തി​നാ​യി പോ​രാ​ടു​ന്പോ​ഴാ​ണ് ബ്ര​സീ​ലി​യ​ൻ താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്. മാ​ഴ്സ താ​രം പ​ന്തു ത​ട്ടി​യെ​ടു​ത്തു മു​ന്നേ​റി​യ​പ്പോ​ൾ നെ​യ്മ​ര്‍ കാ​ലി​ട​റി വീ​ഴു​ക​യാ​യി​രു​ന്നു. ഒടുവില്‍ വേദന സഹിക്കാനാകാതെ നെയ്മര്‍ മൈതാനത്ത് മുഖം പൂഴ്ത്തി കരഞ്ഞു. എന്നാല്‍, പരിക്ക് ഉടന്‍ ഭേദപ്പെടുമെന്നും ചാമ്പ്യന്‍സ് ലീഗിലെ റയലിനെതിരായ മത്സരത്തില്‍ നെയ്മര്‍ കളിച്ചേക്കുമെന്നും പിഎസ്ജി പരിശീലകന്‍ ഇമെറി മാധ്യമങ്ങളെ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here