മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്. സുബ്രഹ്മണ്യന് അന്തരിച്ചു

ന്യൂഡൽഹി: മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ. സുബ്രഹ്മണ്യൻ(79) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. 1961 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു സുബ്രഹ്മണ്യൻ. 1996 ഓഗസ്റ്റ് ഒന്നുമുതൽ 1998 മാർച്ച് 31 വരെയാണ് സുബ്രഹ്മണ്യൻ കാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്. സുബ്രഹ്മണ്യന്റെ നിര്യാണത്തിൽ പ്രതിരോധമന്ത്രി നിർമല സീതാരാമൻ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർ അനുശോചിച്ചു.
. Former Cabinet Secretary TSR Subramanyam is no more. Saddened by the news. He was affable, full of ideas and energetic. In many a debate on TV channels, shared thoughts with him. Condolences to his family and his fraternity.
— Nirmala Sitharaman (@nsitharaman) February 26, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here