ഇത് റഷ്യന്‍ പ്രസിഡന്റോ അതോ ഹുസൈനോ? കണ്‍ഫ്യൂഷനിലാക്കി ജോസ് ബട്‌ലര്‍

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോസ് ബട്‌ലര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയെ മൊത്തം കണ്‍ഫ്യൂഷനിലാക്കി. ഈ ചിത്രത്തിലുള്ള മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തെ തിരിച്ചറിയാമോ എന്ന അടികുറിപ്പോടെ മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്റെ ചിത്രമാണ് ജോസ് ബട്‌ലര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമര്‍ പുടിനോട് മുഖസാദൃശ്യമുള്ള നാസര്‍ ഹുസൈന്റെ ചിത്രം മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ കണ്‍ഫ്യൂഷന്‍ പരത്തി. മുന്‍ ക്രിക്കറ്റ് താരമായ അലന്‍ വില്‍കിന്‍സ് പോലും ഇത് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അല്ലേ എന്ന് ചോദിച്ച് റിട്വിറ്റ് കൂടി ചെയ്തതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ ‘കണ്‍ഫ്യൂഷന്‍’ ഹിറ്റായി. ഒറ്റ നോട്ടത്തില്‍ ആര്‍ക്കായാലും സംശയം തോന്നുന്നതായിരുന്നു ജോസ് ബട്‌ലര്‍ പോസ്റ്റ് ചെയ്ത ചിത്രം.
Does anyone recognise this former England captain? @WardyShorts @BumbleCricket pic.twitter.com/upIZ7KmIl4
— Jos Buttler (@josbuttler) February 26, 2018
Isn’t that Vladimir Putin?
— Alan Wilkins (@alanwilkins22) February 26, 2018
Is it Vladimir Putin, no wait he never played cricket…
— Lee Williams (@Ljw259) February 26, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here