പുനലൂരിലെ പ്രവാസിയുടെ ആത്മഹത്യ; എഐവൈഎഫ് നേതാവ് അറസ്റ്റില്‍

പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഐവൈഎഫ് നേതാവ് അറസ്റ്റില്‍. കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എംഎസ് ഗിരീഷ് കുമാറാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണയ്ക്ക് സിപിഐ നേതാക്കള്‍ക്കെതിരെ കേസ് എടുത്തിരുന്നു.
പ്രവാസിയുടെ ആത്മഹത്യ പത്തനാപുരത്തെ പ്രവാസിയുടെ ആത്മഹത്യയില്‍ കേസെടുക്കുമെന്ന് പോലീസ്. മരിച്ച സുഗതന്റെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സുഗതന്‍ വര്‍ക്‌ഷോപ്പ് തുടങ്ങാനിരുന്ന സ്ഥലത്ത് എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് ആരോപണം.
ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തി മക്കളുമൊത്ത് വര്‍ക്ക് ഷോപ്പ് തുടങ്ങാനായി ശ്രമിച്ച് വരവെയാണ് പുനലൂര്‍ ഐക്കരക്കോളം വാഴമണ്‍ ആലിന്‍കീഴില്‍ സുഗതന്‍ തൂങ്ങി മരിച്ചത്. എഐഎസ്ഫ് പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും സുഗതന് വര്‍ക്ക് ഷോപ്പ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ആകാഞ്ഞത്. ഇളമ്പല്‍ സ്വദേശിയുടെ ഭൂമി പാട്ടത്തിന് എടുത്താണ് മാസങ്ങള്‍ക്ക് മുമ്പ് വര്‍ക്ക്ഷോപ്പ് നിര്‍മ്മാണം തുടങ്ങിയത്. അഞ്ച് ദിവസം മുമ്പാണ് ഷെഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഷെഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ ഷെഡിന് മുന്നില്‍ കൊടികുത്തിയിരുന്നു. വയലാണെന്ന നിലപാടായിരുന്നു പ്രവര്‍ത്തകര്‍ക്ക്. എന്നാല്‍ ഈ ഭൂമി 2005ല്‍ മണ്ണിട്ട് നികത്തി സമീപത്ത് ഓഡിറ്റോറിയം അടക്കമുള്ളവ നിര്‍മ്മിച്ചിരുന്നു.
വര്‍ഷങ്ങളായി കാടുമൂടിക്കിടന്ന സ്ഥലത്താണ് സുഗതനും മക്കളും ഷെഡ് നിര്‍മ്മച്ചത്. ദിവസങ്ങളായി രാഷ്ട്രീയക്കാരുടെ വീട്ടിലും ഓഫീസിലും കയറി ഇറങ്ങിയ സുഗതന്‍ വലിയ മനോവിഷമത്തിലായിരുന്നു. 35കൊല്ലമായി ഗള്‍ഫില്‍ ജോലിയായിരുന്നു സുഗതന്. സ്വന്തമായി നാട്ടില്‍ സംരംഭം തുടങ്ങാനാണ് ഗള്‍ഫില്‍ നിന്ന് സുഗതനും ഗള്‍ഫിലെ ജോലി നിറുത്തി വന്നത്. മൂന്ന് ലക്ഷം രൂപയോളമാണ് ഇതിനായി സുഗതന്‍ ചെലവാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here