ആടുജീവിതം; പൂജ നടന്നു

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന പൃഥ്വി ചിത്രം ആടുജീവിതത്തിന് തുടക്കമായി. ചിത്രത്തിന്റെ പൂജ നടന്നു.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആധാരമാക്കി ബ്ലസി ഒരുക്കുന്ന ചിത്രമാണിത്. പല ഘട്ടത്തിലും നിന്ന് പോയി എന്ന് കേട്ട ചിത്രം കൂടിയാണിത്. പൃഥ്വിരാജും അമല പോളുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോലി തേടി ഗള്‍ഫില്‍ എത്തി രക്ഷപെടാനുള്ള നജീബ് എന്ന ചെറുപ്പക്കാരന്റെ അതിജീവനത്തിന്റെ കഥയാണ് ഇത്.
ശരീരഭാരം വളരെയധികം കുറച്ചാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ഈ 3ഡി ചിത്രം നിര്‍മ്മിക്കുന്നത്. ഓസ്‌കര്‍ ജേതാവ് എ ആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയായിരിക്കും ആടുജീവിതം. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. 2014ല്‍ പുറത്തിറങ്ങിയ കളിമണ്ണിന് ശേഷം ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here