‘ആടുജീവിതം കണ്ട വിദേശ പ്രേക്ഷകർ നല്ല അഭിപ്രായം പറയുന്നു; MPSE അവാർഡിനും ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടു’; റസൂൽ പൂക്കുട്ടി

ആടുജീവിതം ഓസ്കാർ വേദിയിലെ ആദ്യ കടമ്പ പിന്നിടുമ്പോൾ സന്തോഷം പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി. വിദേശ പ്രേക്ഷകരെ പോലും ഞെട്ടിച്ച ചിത്രമാണ് ആടുജീവിതമെന്ന് റസൂൽ പൂക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. ഇത്തവണത്തെ മോഷൻ പിക്ചേഴ്സ് സൗണ്ട് എൻജിനീയേഴ്സ് അവാർഡിനുള്ള നോമിനേഷനും ആടുജീവിതത്തിലൂടെ റസൂൽ പൂക്കുട്ടിയെ തേടി എത്തിയിട്ടുണ്ട്.
ആടുജീവിതം ഓസ്കർ പ്രാഥമിക പട്ടികയിൽ കടന്നത് അഭിമാനമെന്ന് സൂൽ പൂക്കുട്ടി പറഞ്ഞു. ചിത്രം കണ്ട വിദേശ പ്രേക്ഷകർ നല്ല അഭിപ്രായം പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തിൽ ചെയ്ത കൊച്ചുസിനിമ ലോക ശ്രദ്ധനേടുന്നതിൽ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. ശബ്ദത്തിന് പുരസ്കാര സാധ്യതയുള്ള ചിത്രമാണ് ആടുജീവിതം. ചിത്രത്തിലെ പൂഴിയുടെ ശബ്ദം ചെയ്തത് ഉക്രൈനിൽ നിന്നായിരുന്നുവെന്ന് റസൂൽ പൂക്കുട്ടി പറയുന്നു.
Read Also: ‘ഓസ്കർ പ്രാഥമിക പട്ടികയിൽ ആടുജീവിതം’; കൂട്ടായ്മയുടെ വിജയമെന്ന് സംവിധായകൻ ബ്ലസി 24നോട്
323 ചിത്രങ്ങളിൽ നിന്ന് 207 ചിത്രങ്ങളാണ് ഓസ്കാറിൻറെ ആദ്യ പട്ടികയിലേക്ക് ഷോട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളത്തിലെ ബ്ലെസി ചിത്രം ആടുജീവിതവും കനി കുസൃതി പ്രധാന വേഷത്തിലെത്തിയ ഗേൾസ് വിൽ ബി ഗേൾസ് എന്ന ചിത്രവും ഇന്ത്യയിൽ നിന്നും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. എട്ടാം തിയതി മുതൽ വോട്ടിങ് ആരംഭിക്കും. 12ാം തിയതി വരെയാണ് വോട്ടിങ്. വോട്ടിങ് ശതമാനമുൾപ്പടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനമുണ്ടാകുക.
ആടുജീവിതത്തിലെ രണ്ട് ഗാനങ്ങൾ ഓസ്‌കർ അന്തിമപട്ടികയിൽ നിന്നും പുറത്തായിരുന്നു. ഒറിജിനൽ സ്‌കോർ വിഭാഗത്തിലും ഗാന വിഭാഗത്തിലുമായിരുന്ന ആടുജീവിതത്തിന്റെ പ്രാഥമിക പട്ടിക. എന്നാൽ 10 വിഭാഗങ്ങളിലെ ഷോർട് ലിസ്റ്റ് പുറത്തുവിട്ടപ്പോൾ അതിൽ ആടുജീവിതത്തിലെ ഗാനങ്ങൾ പുറത്തായിരുന്നു.
Story Highlights : Rasool Pookutty reaction in Aadujeevitham movie Oscar entry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here