മാർച്ച് രണ്ടിന് സിനിമാ തിയേറ്ററുകൾ അടച്ചിടും

മാർച്ച് രണ്ടിന് തിയറ്റർ ഉടമകളുടെ സൂചന പണിമുടക്ക്. ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാർ ചൂഷണം ചെയ്യുകയാണെന്നാരോപിച്ചാണ് കേരളത്തിലെ തീയേറ്റർ ഉടമകൾ പണിമുടക്കുന്നത്. കേരളത്തോടൊപ്പം തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും തിയറ്ററുകൾ അടച്ചിടും.
നിർമാതാക്കളുടേയും വിതരണക്കാരുടേയും തയറ്റർ ഉടമകളുടേയും കൂട്ടായ്മയായ ഫിലിം ചേംബറിന്റെ പിന്തുണയോടെയാണ് പണിമുടക്ക്. സിനിമയ്ക്കിടയിലുള്ള പരസ്യസമയം കുറക്കുക, ഡിജിറ്റൽ പ്രൊവൈഡർമാർ ഈടാക്കുന്ന വിർച്വൽ പ്രിന്റ് ഫീയിൽ ഇളവു നൽകുക തുടങ്ങിയവയാണ് ആവശ്യം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here