Advertisement

സിപിഐ സംസ്ഥാന സമ്മേളനം; പ്രതിനിധി സമ്മേളനം ഇന്ന് മുതല്‍

March 1, 2018
Google News 0 minutes Read
cpi

സിപിഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് പതാക ഉയര്‍ന്നു. മലപ്പുറം ടൗണ്‍ ഹാളിന് മുന്നില്‍ പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളില്‍ ഒരാളായ പ്രൊഫസര്‍ ഇ പി മുഹമ്മദാലിയാണ് പതാക ഉയര്‍ത്തിയത്.നൂറു കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് കൊടിമര പതാകജാഥകള്‍ മലപ്പുറത്ത് സംഗമിച്ചത്.

ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി ഉദ്ഘാടനം ചെയ്യും. 593 പ്രതിനിധികളാണ് സമ്മേളത്തില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രാഷ്ട്രീയ, പ്രവര്‍ത്തന, റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. നാലാം തീയതി വൈകിട്ട് നടക്കുന്ന പൊതുസമ്മേളനവും സുധാകര്‍ റെഡ്ഢി ഉദ്ഘാടനം ചെയ്യും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here