സിപിഐ നടത്തുന്നത് കവല പ്രസംഗം; രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്

സിപിഐയെ അതിരൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് രംഗത്ത്. സിപിഐ അഴിമതിക്കെതിരെ നടത്തുന്ന വീമ്പ് പറച്ചില്‍ വേശ്യയുടെ ചാരിത്രൃപ്രസംഗത്തിന് തുല്ല്യമാണെന്ന് കേരള കോണ്‍ഗ്രസ് വിമര്‍ശിച്ചു. നാലര കോടി രൂപയ്ക്ക് പാര്‍ലമെന്റ് സീറ്റ് സ്വാശ്രയ കോളേജ് മൊതലാളിക്ക് വിറ്റവരാണ് സിപിഐ എന്നും കേരള കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ട് പേരുടെ മരണത്തിന് കാരണമായ പാര്‍ട്ടിയാണ് സിപിഐ. അങ്ങനെയുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസിനെതിരെ വീമ്പ് പറച്ചില്‍ നടത്തുന്നതെന്ന് വിമര്‍ശനത്തില്‍ ചൂണ്ടികാട്ടി. കേരള കോണ്‍ഗ്രസിനെതിരെ കാനം വിമര്‍ശനമുന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് കേരള കോണ്‍ഗ്രസിന്റെ മറുപടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here