Advertisement

സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെന്ന് ഉമ്മന്‍ചാണ്ടി

March 1, 2018
Google News 0 minutes Read
oommen chandy

കൊ​ച്ചി: സോ​ളാ​ർ ക​മ്മീ​ഷ​ന്‍റെ നി​യ​മ​ന​ത്തി​ൽ അ​പാ​ക​ത​യുണ്ടെന്നും റിപ്പോര്‍ട്ടില്‍ തൃപ്തനല്ലെന്നും
മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി.

ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ​ അടിസ്ഥാന രഹിതമാണെന്ന്‌
ഉ​മ്മ​ൻ ചാ​ണ്ടി കോ​ട​തി​യെ അ​റി​യി​ച്ചു.

ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത് ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ ക​പി​ൽ സി​ബ​ൽ കോ​ട​തി​യെ അ​റി​യി​ച്ചു. നോ​ട്ടീ​സ് ന​ൽ​കി വി​ളി​ച്ചു വ​രു​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ന​ട​പ​ടി​ക​ളി​ലെ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടാ​ൻ അ​ധി​കാ​ര​മു​ണ്ട്. ശ്രീ​ധ​ര​ൻ നാ​യ​ർ കോ​ട​തി​ക്ക് ന​ൽ​കി​യ ര​ഹ​സ്യ മൊ​ഴി എ​ങ്ങ​നെ ക​മ്മീ​ഷ​ൻ തെ​ളി​വാ​കു​മെ​ന്നും ക​പി​ൽ സി​ബ​ൽ കോ​ട​തി​യി​ൽ വാ​ദി​ച്ചു.

അതേസമയം, സോളാര്‍ കമ്മീഷനെ നിയമിച്ചത് അന്നത്തെ മുഖ്യമന്ത്രിയായ നിങ്ങള്‍ തന്നെയല്ലേ എന്നും ഇത്തരത്തിലൊരു അഭിപ്രായം ഉണ്ടെങ്കില്‍ അന്ന് തന്നെ കോടതിയെ അറിയിക്കാമായിരുന്നുവെന്നും കോടതി ഉമ്മന്‍ചാണ്ടിയോട് ചോദിച്ചു. ആ ​ക​മ്മീ​ഷ​ൻ നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന് എ​ങ്ങ​നെ പ​റ​യാ​നാ​കു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ അ​പ്പോ​ൾ എ​തി​ർ​ക്കാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും കോ​ട​തി ചോ​ദ്യം ഉ​ന്ന​യി​ച്ചു. കേ​സി​ലെ വാ​ദം തു​ട​രു​ക​യാ​ണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here