Advertisement

പ്രവാസിയുടെ ആത്മഹത്യ; പിടിയിലായവര്‍ ഡമ്മിപ്രതികളാണെന്ന് മകന്‍

March 1, 2018
Google News 0 minutes Read
sugathan

പുനലൂരില്‍ പ്രവാസി സുഗതന്‍ ആത്മഹത്യ ചെയ്ച സം​ഭ​വ​ത്തി​ല്‍ യ​ഥാ​ര്‍​ത്ഥ കാ​ര​ണ​ക്കാ​ര​ല്ല അ​റ​സ്റ്റി​ലാ​യ​തെ​ന്ന് സു​ഗ​ത​ന്‍റെ മ​ക​ന്‍ സു​ജി​ത്. യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇപ്പോൾ ന​ട​ക്കു​ന്ന​ത്.​ ഭ​ര​ണ​സ്വാ​ധീനം ഉ​പ​യോ​ഗി​ച്ചാണ് പ്രതികളെ രക്ഷിക്കാൻ നീക്കം നടത്തുന്നതെന്നും മകൻ ആരോപിച്ചു. അച്ഛന്റെ സ്വപ്നം ആയിരുന്നു ആ വര്‍ക്  ഷോപ്പ് നിര്‍മ്മാണം തുടരാനുള്ള നടപടി ഉണ്ടാകുമെന്നും സുജിത് പറഞ്ഞു. ​പ്ര​തി​ക​ളു​ടെ​യും സു​ഗ​തന്‍റെയും ഫോ​ണ്‍​ രേ​ഖ​ക​ള്‍ സൈ​ബ​ര്‍ സെ​ല്ലിന്‍റെ​യും സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

കേസിൽ എ​ഐ​വൈ​എ​ഫ് കു​ന്നി​ക്കോ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​ള​ക്കു​ടി മ​ണ്ണൂ​ര്‍​കി​ഴ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ എം.​എ​സ് ഗി​രീ​ഷ്(31), സി​പി​ഐ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും, എ​ഐ​വൈ​എ​ഫ് നേ​താ​വു​മാ​യ ഇ​ള​മ്പ​ല്‍ ചീ​വോ​ട് പാ​ലോ​ട്ട്മേ​ലേ​തി​ല്‍ ഇ​മേ​ഷ്(34), ചീ​വോ​ട് സ​തീ​ഷ് ഭ​വ​നി​ല്‍ സ​തീ​ഷ്(32) എ​ന്നിവരാണ് അറസ്റ്റിലായത്.  പ​ത്ത​നാ​പു​രം സി​ഐ എം. അ​ന്‍​വ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഗി​രീ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.ഇവര്‍ ഡമ്മി പ്രതികളാണെന്ന് സുജിത് ആരോപിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here