30 വർഷമായി അമ്മയുടെ സംസ്‌കരിക്കാത്ത മൃതദേഹത്തിനൊപ്പം താമസിച്ച് മകൾ

30 വർഷമായി അമ്മയുടെ സംസ്‌കരിക്കാത്ത മൃതദേഹത്തിനൊപ്പം താമസിച്ച് മകൾ. 77 വയസ്സുള്ള വൃദ്ധ സ്വന്തം അമ്മയുടെ മൃതശരീരം സംസ്‌കരിക്കാതെ മമ്മിയാക്കി സൂക്ഷിച്ചാണ് 3 പതിറ്റാണ്ടുകളോളം മൃതദേഹത്തോടൊപ്പം താമസിച്ചത്. ഉക്രെയ്‌നിലാണ് സംഭവം.
കഴിഞ്ഞ കുറെ വർഷങ്ങളായി വീട്ടിൽ ഇവർ തനിച്ചായിരുന്നു താമസിച്ചത്. അയൽക്കാരുമായി വലിയ സമ്പർക്കമൊന്നും പുലർത്താതെ ഒറ്റപ്പെട്ടാണ് ഇവർ ഇവിടെ കഴിഞ്ഞ് കൂടിയിരുന്നത്.
കുറെ ദിവസമായി വീടിന് പുറത്തേക്ക് കാണാത്തതിനാൽ അയൽക്കാർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് പരിശോധന നടന്നത്. അപ്പോഴാണ് ഒരു മുറിയിൽ സ്ത്രീയുടെ അമ്മയുടെ മൃതദേഹം മമ്മിയാക്കി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ചുറ്റും സുഗന്ധദ്രവ്യങ്ങൾ പൂശി ദൈവത്തിന്റെ ഫോട്ടോകൾക്ക് അടുത്തായിരുന്നു വൃദ്ധ അമ്മയുടെ മൃതദേഹത്തെ കിടത്തിയിരുന്നത്. കാലിൽ ഷൂസ് അണിയിച്ച നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാലുകൾ രണ്ടും തളർന്ന് നിലത്ത് കിടക്കുന്ന നിലയിൽ വൃദ്ധയേയും മറ്റൊരു മുറിയിൽ കണ്ടെത്തി.
പാതി അബോധാവസ്ഥയിലായിരുന്ന വൃദ്ധയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ വർഷങ്ങളായി വൈദ്യുതി, വെള്ളം, ഗ്യാസ് എന്നിവയുടെ കണക്ഷൻ ഉണ്ടായിരുന്നില്ല.
പഴയ ന്യൂസ് പേപ്പറുകളും കടലാസ് കഷ്ണങ്ങളും കുന്ന് കൂടി കിടക്കുന്ന നിലയിലായിരുന്നു വീടിന്റെ പല ഭാഗങ്ങളും. വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊലീസ് സംഘം മൃതദേഹം ഫോറൻസിക് പരിശോധനകൾക്ക് അയച്ചു.
women spends 30 years with mummified mothers dead body
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here