നഴ്സുമാരുടെ സമരം; അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം

മാര്‍ച്ച് ആറ് മുതല്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ പണിമുടക്കി ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമം. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുമായി ശനിയാഴ്ച സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ലേബര്‍ കമ്മീഷ്ണറാണ് സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയായി സര്‍ക്കാര്‍ പുനര്‍നിശ്ചയിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസഥാന ശമ്പളം ഇതുവരെയും പല സ്വകാര്യ ആശുപത്രികളും നഴ്സുമാര്‍ക്ക് നല്കി തുടങ്ങിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് നഴ്സുമാര്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥാന ശമ്പളം നഴ്സുമാര്‍ക്ക് നല്കുന്ന ആശുപത്രികളിലെ നഴ്സുമാര്‍ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 457 ആശുപത്രികളിലായി 62,000 നഴ്സുമാരാണ് പണിമുടക്കി സമരം ചെയ്യാന്‍ ഒരുങ്ങുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here