ഈ അമ്പലത്തിൽ പ്രവേശിച്ചാൽ മരണം ഉറപ്പ്; ‘നരകത്തിലേക്കുള്ള വാതിൽ’ എന്നറിയപ്പെടുന്ന ഈ അമ്പലത്തിന് പിന്നിലെ രഹസ്യം ഇതാണ്
പതിറ്റാണ്ടുകളായി ഈ അമ്പലിത്തനടുത്തേക്ക് മനുഷ്യർ ചെന്നിട്ട്. പരിസരത്തുകൂടി പറക്കുന്ന പക്ഷികളും, മൃഗങ്ങളുമെല്ലാം ഉടൻ ചത്തുവീഴും. ഒരു ജീവനെ പോലും അടുത്തേക്കടുപ്പിക്കാതെ വർഷങ്ങളായി ‘നിഗൂഢ ശക്തികൾ’ കാത്തുസൂക്ഷിച്ചിരുന്ന അമ്പലത്തിന്റെ രഹസ്യം പുറത്ത്.
ശാസ്ത്രലോകമാണ് നിർണ്ണായകമായ ഈ നിഗൂഢതയുടെ ചുരുളഴിച്ചത്. നരകത്തിലേക്കുള്ള വാതിൽ എന്നറിയപ്പെടുന്ന ഈ പുരാതന ഗ്രീക്ക് ദേവാലയം സ്ഥിതി ചെയ്യുന്നത് ഹീരാപോളിസിലാണ്.
അധോലോകത്തിന്റെ ദൈവമായ ഹേഡ്‌സിന്റെ ശ്വാസമാണ് ദേവാലയത്തിനടുത്തേക്കെത്തുന്ന ജീവികളുടെ പ്രാണനെടുക്കുന്നതെന്നായിരുന്നു പ്രദേശവാസികളുടെ വിശ്വാസം. എന്നാൽ ഈ ദുരൂഹ മരണങ്ങൾക്ക് പിന്നിലെ രഹസ്യത്തിന്റെ ചുരുളഴിച്ചിരിക്കുന്നത് ഗ്രീക്ക് ജിയോഗ്രാഫർ സ്ട്രാബോയാണ്.
ദേവാലയത്തിൽ കാർബൺ ഡയോക്‌സൈഡിന്റെ അളവ് വളരെ കൂടുതലാണ്. ഇത് ശ്വസിച്ചാണ് ജിവികൾ ഉടൻ മരിക്കുന്നത്. പ്രത്യേക സുരക്ഷാസന്നാഹങ്ങളോടെ ദേവാലയം സന്ദർശിച്ച സ്ട്രാബോ ചുവരിൽ പ്ലൂടോ, കോറെ എന്നീ ദേവന്മാരെ കുറിച്ചുള്ള ചിത്രങ്ങളും, എഴുത്തുകുത്തുകളുമെല്ലാം കണ്ടെത്തി.
ബഡാഡാഗ് ഫോൾട്ട് ലൈനിലാണ് ദേവാലയമിരിക്കുന്നത്. വിഷാംശമുള്ള വാതകങ്ങൾ ഭൂമിയിൽ നിന്നും വമിക്കുന്ന ഇടമാണ് ഇത്. ഇതും മരണങ്ങൾക്ക് കാരണമായിരിക്കാം എന്ന് പ്രൊഫസർ ഹാർഡി ഫാൻസ് പറയുന്നു. ജർമനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഡ്യൂസ്‌ബെർഗ്-എസെനിലെ പ്രൊഫസറാണ് അദ്ദേഹം.
mystery behind portal to hell greek temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here