ആദിവാസികള്‍ക്ക് 200 ദിവസവും തൊഴില്‍ ഉറപ്പാക്കും; മുഖ്യമന്ത്രി

ആദിവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അവരുടെ ഉന്നമനത്തിനായി പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസികള്‍ക്ക് 200 ദിവസവും ജോലി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി.
കാര്‍ഷിക മേഖലയെ മെച്ചപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാര്‍ഷിക മേഖലയില്‍ പുരോഗതി കൈവരിച്ചാല്‍ അത് ആദിവാസി ഊരിലുള്ളവര്‍ക്ക് ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഉപകരിക്കും. അട്ടപ്പാടിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ അര്‍ഹരായ ആദിവാസികളെ ദിവസവേതനത്തില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി.
ആദിവാസികളുടെ ക്ഷേമത്തിനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിക്കും. മുടങ്ങി കിടക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. ആദിവാസികള്‍ക്ക് 200 ദിവസവും ജോലി ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
അട്ടപ്പാടിയില്‍ നാട്ടുകാരുടെ മര്‍ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ആദിവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here