Advertisement

എംപിമാരും എംഎൽഎമാരും പ്രതികളായിട്ടുള്ള ക്രിമിനൽ കേസുകൾ വിചാരണ ചെയ്യാനുള്ള പ്രത്യേക കോടതി നാളെ മുതൽ

March 2, 2018
0 minutes Read
Court Special Courts For MP MLA Cases to be inaugrated tomorrow

എംപിമാരും എംഎൽഎമാരും പ്രതികളായിട്ടുള്ള ക്രിമിനൽ കേസുകൾ വിചാരണ ചെയ്യാനുള്ള പ്രത്യേക കോടതി കൊച്ചിയിൽ നാളെ മുതൽ പ്രവർത്തനമാരംഭിക്കും. സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ചാണ് നടപടി. ഓരോ സംസ്ഥാനത്തും ഒരു കോടതി വീതം തുറക്കും.

അഡീഷ്ണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുട പദവിയായിരിക്കും ഈ പ്രത്യേക കോടതിക്ക് നൽകിയിട്ടുള്ളത്. കൊലക്കേസ്, ബലാത്സംഗം, തുടങ്ങി സെഷൻസ് കോടതിക്ക് മാത്രം വിചാരണ അധികാരമുള്ള കേസുകൾ ആദ്യം പ്രത്യേക കോടതി പരിഗണിച്ച ശേഷം കൊച്ചിയിലെ തന്നെയുള്ള സെഷൻസ് കോടതിയിലേക്ക് മാറ്റും.

എറണാകുളം ജില്ലാ കോടതി സമുച്ചയത്തിൽ പ്രവത്തനം തുടങ്ങുന്ന പ്രത്യേക കോടതിയുടെ ഉദ്ഘാടനം നാളെ ഹൈക്കോടതി ജഡ്ജി സുരേന്ദ്രമോഹൻ നിർവഹിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top