ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് ദേബ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ത്രിപുരയിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബ് മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അഗര്‍ത്തലയിലെ ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയാണ് ബിപ്ലബ് ദേബിന്റെ പേര് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച സ്വാമി വിവേകാന്ദ മൈതാനത്തായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ജിഷ്ണു ദേബ് ബര്‍മന്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മറ്റ് കേന്ദ്രമന്ത്രിമാര്‍, ബിജെപി ദേശീയ സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. 59 അംഗ സഭയില്‍ 35 എം.എല്‍.എമാരാണ് ബിജെപിക്കുള്ളത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here