Advertisement

ത്രിപുരയിലെ തോൽവി; ആത്മപരിശോധനയ്ക്ക് ഒരുങ്ങി സിപിഐഎമ്മും കോൺഗ്രസും

March 3, 2023
Google News 2 minutes Read
cpim- congress tripura

ത്രിപുരയിലെ നിർണ്ണായക തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ആത്മപരിശോധനയിലേക്ക് കടക്കുകയാണ് സിപിഐഎമ്മും കോൺഗ്രസും.വോട്ടു കൈമാറ്റം കൃത്യമായി നടന്നോ എന്നതുൾപ്പെടെ ഇരുപർട്ടികളും വിശദമായി പരിശോധിക്കും. തിപ്രമോത കരുത്താർജ്ജിക്കുന്ന സാഹചര്യം കൂടിപരിഗണിച്ചു പരസ്പരമുള്ള സഹകരണം തുടരാൻ തന്നെയാണ് ഇരു പാർട്ടിക്കളുടെയും നിലവിലുള്ള തീരുമാനം.

ത്രിപുരയിൽ ഇടതു കോൺഗ്രസ് കൂട്ട് കെട്ട് തീരുമാനിക്കുമ്പോൾ, വോട്ടു കണക്കുകളുടെ അടിസ്ഥാനത്തിൽ അനായാസം സർക്കാർ ഉണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ ആയിരുന്നു, ഇരു പാർട്ടികളും. 3 സീറ്റുകൾ മാത്രമാണ് ലഭിച്ചതെങ്കിലും വോട്ടു ശതമാനം 1.79 ൽ നിന്നും 8.56 % ആക്കാൻ കോൺഗ്രസിന് കഴിഞ്ഞ് എന്നാൽ സിപിഐഎമ്മി ന്റെ വോട്ടു വിഹിതം 42.22 ൽ നിന്നും 24.62 ശതമാനമായി ഇടിഞ്ഞു.

കോൺഗ്രസ് വോട്ടുകൾ പോൾ ചെയ്യപ്പെടുമോ എന്ന സന്ദേഹം ഉണ്ടായിരുന്നെങ്കിലും ഈ ഘട്ടത്തിൽ അതിനെ കുറിച്ച് മിണ്ടാൻ സിപിഎഎം തയ്യാറല്ല. കൂട്ടുകെട്ടിനെ ജനങ്ങൾ ഉൾക്കൊണ്ടു എന്നും കുറെ കൂടി നേരത്തേ ഒരുമിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഗുണം ചെയ്തേനെ എന്നുമാണ് ഇരു പാർട്ടി കളും വിശ്വസിക്കുന്നത്.

Read Also: ‘കോൺഗ്രസ് – സിപിഐഎം അവിശുദ്ധ കൂട്ടുകെട്ടിനെ പൊളിച്ചടുക്കി ത്രിപുരയിലെ വോട്ടർമാർ’; പരിഹസിച്ച് കെ സുരേന്ദ്രൻ

സിപിഐഎമ്മിന്റെ ബംഗാളി വോട്ടു ബാങ്കിൽ വലിയ ചോർച്ചയുണ്ടാക്കാൻ ബിജിപിക്ക് കഴിഞ്ഞു.ഗ്രാമീണ മേഖലയിലെ ഗോത്രവർഗത്തിന്റെയും അടിസ്ഥാന വർഗത്തിന്റെയും വോട്ടുകൾ ഇത്തവണ ചോർന്നപ്പോൾ, നേരെത്തെ ലഭിക്കാതിരിന്ന മധ്യ വർഗ വോട്ടുകളിൽ ഇത്തവണ വർധനവുണ്ടായി എന്നാണ് സിപിഐഎമ്മിന്റെ പ്രാഥമിക വിലയിരുത്തൽ.

ഈ ചോർച്ചക്ക് പ്രധാന കാരണം തിപ്ര മോതയാണെന്നാണ് നിഗമനം. ആദ്യതെരഞ്ഞെടുപ്പിൽ തന്നെ രണ്ടാമത്തെ വലിയ പാർട്ടിയായ തിപ്ര മോത ഭാവിയിൽ വലിയ ഭീഷണി ഉയർത്തും എന്ന ആശങ്ക ഇരുപാർട്ടികൾക്കുമുണ്ട്.

Story Highlights: CPI(M), Congress To Study Tripura Defeat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here