‘മണിപ്പൂരിലെ കണ്ണീരിന് സ്വര്‍ണക്കിരീടം പകരമാകില്ല; ബിജെപി ബിഗ് സീറോ ആകും’; വിഎസ് സുനില്‍കുമാര്‍

ബിജെപിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാര്‍. ബിജെപി കാണിക്കുന്നത് മലീമസമായ രാഷ്ട്രീയമാണെന്നും ബിജെപി ബിഗ് സീറോ ആകുമെന്നും സുനില്‍കുമാര്‍ പറഞ്ഞു. മണിപ്പൂരിലെ കണ്ണീരിന് സ്വര്‍ണക്കിരീടം പകരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് പ്രസ്താവനകളിലൂടെ ജനങ്ങളെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സുനില്‍കുമാര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് സമനില തെറ്റിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചിട്ടും വോട്ടര്‍മാരുടെ നീണ്ടനിരയാണ് പല ബൂത്തുകളിലും. പോളിംഗ് സമയം അവസാനിച്ചതോടെ വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളില്‍ ഗേറ്റുകള്‍ പൂട്ടി.
Read Also: കള്ളവോട്ട് ശ്രമം റിപ്പോർട്ട് ചെയ്തു, മാധ്യമപ്രവർത്തകരെ ആക്രമിച്ച് യുഡിഎഫ് പ്രവർത്തകർ
പോളിംഗ് ബൂത്തില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് സ്ലിപ്പ് നല്‍കുന്നുണ്ട്. 6 മണി കഴിഞ്ഞ് വോട്ടര്‍മാര്‍ എത്തിയെങ്കിലും ഇവരെ ഗേറ്റിനുള്ളില്‍ കയറ്റിയില്ല. കൂടുതലും സ്ത്രീ വോട്ടര്‍മാരാണ് വൈകിയെത്തിയത്.
Story Highlights : Thrissur LDF candidate VS Sunilkumar criticise congress and BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here