സികെ വിനീത് സെക്രട്ടറിയേറ്റില്‍ ജോലിയില്‍ പ്രവേശിച്ചു

കേന്ദ്ര സർവീസില്‍ നിന്നും പുറത്താക്കപ്പെട്ട ഫുട്ബോൾ താരം സി.കെ.വീനിത് ഭരണസിരാകേന്ദ്രത്തിൽ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചു. മതിയായ ഹാജര്‍ ഇല്ലെന്ന് കാണിച്ച് തിരുവനന്തപുരം ഏജീസ് ഓഫീസില്‍ നിന്ന് വിനീതിനെ പിരിച്ച് വിട്ടിരുന്നു. തുടര്‍ന്ന് മന്ത്രിസഭാ യോഗം ചേര്‍ന്ന് വിനീതിന് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.
സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് ഏജീസില്‍ ഓഡിറ്ററായാണ് വിനീത് ജോലിയില്‍ പ്രവേശിച്ചത്. 2012ലായിരുന്നു നിയമനം. രേഖാമൂലം അറിയിപ്പ് നല്‍കാതെയാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതെന്നാണ് വിനീത് ആരോപിച്ചത്.
2017ആഗസ്റ്റ് മാസത്തിലാണ് വിനീതിന് ജോലി നല്‍കുന്നത് സംബന്ധിച്ച മന്ത്രിസഭാ തീരുമാനം ഉണ്ടായത്. സെക്രട്ടറിയേറ്റ് അസിസ്റ്റന്റായാണ് നിയമനം.
ck vineeth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here