അഭയകേസില്‍ നിര്‍ണ്ണായക വിധി ഇന്ന്

സിസ്റ്റര്‍ അഭയകേസിലെ പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറയുന്നത്. ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ ഹര്‍ജികളിലാണ് വിധി പറയുന്നത്. ക്രൈംബ്രാഞ്ച് എസ്പി കെ.ടി.മൈക്കിളിനെ പ്രതിയാക്കിയ നടപടിക്കുമേലുള്ള സ്റ്റേ നീക്കണമെന്ന ഹര്‍ജിയും ഇന്ന് പരിഗണിക്കും. 2008 നവംബറിലാണ് വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. രണ്ടുതവണ മാറ്റിവച്ചശേഷമാണ് സിബിഐ കോടതി വിടുതല്‍ ഹര്‍ജികളില്‍ വിധിപറയുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here