Advertisement

ആണവായുധങ്ങള്‍ ഒഴിവാക്കാന്‍ തയ്യാര്‍; സമാധാന നിലപാടുമായി ഉത്തരകൊറിയ

March 6, 2018
Google News 0 minutes Read
korea

രാജ്യത്തിന്റെ സുരക്ഷയ്ക്കു വേണ്ടി ആണവായുധങ്ങള്‍ ഒഴിവാക്കാന്‍ തയ്യാറാണെന്ന് ഉത്തരകൊറിയ. ദക്ഷിണകൊറിയയിലെ പ്രതിനിധികള്‍ ഉത്തരകൊറിയ സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തിലാണ് ചരിത്രസമാനമായ നിലപാടുമായി ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി ആണവായുധങ്ങള്‍ വേണ്ടെന്ന് വെക്കുന്ന കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് ഉത്തരകൊറിയ പ്രതിനിധികള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇരു കൊറിയകളുടെയും രാഷ്ട്രത്തലവന്‍മാര്‍ അടുത്ത മാസം കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത മാസം സോളില്‍ നടക്കുന്ന ഉച്ചകോടിയിലാണ് ഇരുരാജ്യത്തിന്റെയും തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here