Advertisement

‘ബാഹുബലി’ക്ക് ശേഷം മാർക്കോ കൊറിയയിലേക്ക്, സ്വപ്‌ന നേട്ടമെന്ന് ഉണ്ണി മുകുന്ദൻ

January 2, 2025
Google News 1 minute Read

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയിൽ തന്നെ വലിയൊരു നേട്ടം ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രം കൊറിയയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ഇപ്പോൾ. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഏപ്രിലിൽ ആകും ചിത്രത്തിന്റെ കൊറിയൻ റിലീസ്. 100 സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ബാഹുബലിയ്ക്ക് ശേഷം ഇതാദ്യമായാണൊരു തെന്നിന്ത്യൻ ചിത്രം കൊറിയയിൽ റിലീസ് ചെയ്യപ്പെടുന്നത്. ദക്ഷിണ കൊറിയൻ എന്‍റർടെയ്ൻമെന്‍റ് മേഖലയിലെ വമ്പൻ നിർമ്മാണ കമ്പനിയായ നൂറി പിക്ചേഴ്സ് ആണ് മാർക്കോ കൊറിയയിൽ വിതരണത്തിന് എത്തിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. ഒരു ഇന്ത്യൻ സിനിമയ്ക്ക് കൊറിയയിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ഓപ്പണിങ്ങും കൂടിയാണ് മാർക്കോയ്ക്ക് ലഭിക്കാൻ പോകുന്നത്.

അതേസമയം, ആഗോള ബോക്സ് ഓഫീസില്‍ മാര്‍ക്കോ എഴുപത് കോടിയിലേറെ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. മലയാളത്തിനൊപ്പം ഹിന്ദിയിലും റിലീസ് ചെയ്ത ചിത്രം വന്‍ പ്രകടനമാണ് നോര്‍ത്ത് ഇന്ത്യയിലും കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ദിവസം തെലുങ്ക് പതിപ്പ് റിലീസ് ചെയ്തിരുന്നു. ജനുവരി 3(നാളെ)ന് മാര്‍ക്കോയുടെ തമിഴ് പതിപ്പും തിയറ്ററുകളില്‍ എത്തും.

Story Highlights : marco charted for korean release

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here