ത്രിപുരയിലെ അക്രമങ്ങളെ തള്ളി ബിജെപി

ത്രിപുരയില്‍ ഉണ്ടായ അക്രമങ്ങളില്‍ ബിജെപിക്ക് പങ്കില്ലെന്ന് പാര്‍ട്ടി വക്താവ് നളില്‍ കോഹ്ലി. ഇന്നലെയും ഇന്നുമായി ത്രിപുരയില്‍ പലയിടങ്ങളിലായി സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നില്‍ ബിജെപിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനുപിന്നാലെയാണ് ആരോപണങ്ങളെ തള്ളികളഞ്ഞ് നളില്‍ കോഹ്ലി രംഗത്തെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകൾ നീക്കാൻ ആരംഭിച്ചെന്നുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നു പറഞ്ഞ കോഹ്ലി സൗത്ത് ത്രിപുരയിലെ ബലോനിയ കോളജ് സ്ക്വയറിലുണ്ടായിരുന്ന ലെനിന്റെ പൂർണകായ പ്രതിമ തകർത്തതിൽ ബിജെപിയ്ക്കു പങ്കില്ലെന്നും വ്യക്തമാക്കി. 11ഓളം ബിജെപി പ്രവര്‍ത്തകര്‍ സിപിഎം അക്രമണങ്ങളില്‍ ത്രിപുരയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അന്ന് അതിനെ കുറിച്ച് ആരും തിരക്കിയിട്ടില്ലെന്നും നളില്‍ കോഹ്ലി പറഞ്ഞു. അതേസമയം, പലയിടത്തും വ്യാപക അക്രമങ്ങള്‍ നടന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
BJP does not ever practice culture of violence. In places like #Tripura, Left parties have chosen to be silent about 11 BJP workers who were killed. Some of those who support Left parties are trying to foist these kind of debates that a statue is removed: Nalin Kohli, BJP pic.twitter.com/hgOOnG1VR5
— ANI (@ANI) March 6, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here