ചെങ്ങന്നൂരില്‍ ബിജെപിയെ ഏതിര്‍ക്കുക മുഖ്യലക്ഷ്യം; വൈക്കം വിശ്വന്‍

കെ.എം. മാണിയെ എല്‍ഡിഎഫിലേക്ക് എത്തിക്കാനുള്ള അവസാന ഘട്ട വടംവലികള്‍ നടക്കുന്നതിനിടെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുന്നണിയുടെ പ്രധാന അജണ്ട വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ രംഗത്ത്. ചെങ്ങന്നൂരില്‍ ബിജെപിയെ എതിര്‍ക്കുകയാണ് മുഖ്യലക്ഷ്യം. ബിജെപിയെ എതിര്‍ക്കാന്‍ ഏത് കക്ഷിയുടെ പിന്തുണയും സ്വീകരിക്കാന്‍ തയ്യാറെണന്ന് വൈക്കം വിശ്വന്‍ വ്യക്തമാക്കി. ബിജെപിയാണ് ചെങ്ങന്നൂരില്‍ മുഖ്യശത്രു. ബിജെപിയെ എതിര്‍ക്കാനും പരാജയപ്പെടുത്താനും ശ്രമിക്കുകയാണ് മുന്നണിയുടെ പ്രധാന കടമയെന്നും എല്‍ഡിഎഫ് കണ്‍വീനറായ വൈക്കം വിശ്വന്‍ പറഞ്ഞു. കെ.എം. മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടാനായിരിക്കും എല്‍ഡിഎഫ് ശ്രമിക്കുകയെന്ന് പരോക്ഷമായി പറയുകയായിരുന്നു വൈക്കം വിശ്വന്‍. മാണിയുടെ പേരില്‍ സിപിഎം-സിപിഐ വാക്‌പോര് രൂക്ഷമായ സാഹചര്യത്തിലാണ് മുന്നണിയുടെ അഭിപ്രായം വൈക്കം വിശ്വന്‍ അറിയിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here