Advertisement

ഉത്തര്‍പ്രദേശില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു

March 7, 2018
Google News 0 minutes Read

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിനു പിന്നാലെ യുപിയിലെ മീററ്റില്‍ ബി.ആര്‍. അംബേദ്കറുടെ പ്രതിമയും തകര്‍ത്തു. സ്ഥലത്ത് ദളിത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പുതിയ പ്രതിമ നിര്‍മ്മിച്ച് നല്‍കാമെന്ന് അധികൃതര്‍ വാക്ക് കൊടുത്തതോടെയാണ് ദളിത് സംഘടനകള്‍ പ്രതിഷേധത്തില്‍ അയവ് വരുത്തിയത്. അക്രമികള്‍ ആരെന്ന് വ്യക്തമായിട്ടില്ല. രണ്ട് ദിവസം മുന്‍പ് യുപിയിലെ അലിഗഢില്‍ മറ്റൊരു അംബേദ്കര്‍ പ്രതിമയുടെ വിരലുകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here