ഈ എട്ട് താരങ്ങളുടെ കാരവാനിന്റെ അകം ഇങ്ങനെയാണ്
ബോളിവുഡ് താരങ്ങളുടെ കാരവാനിന്റെ അകം എങ്ങനെയെന്ന് കണ്ടിട്ടുണ്ടോ ? പുറമെ നിന്ന് നോക്കിയാൽ തന്നെ ഉള്ളിലെ ആഢംബരം ഊഹിക്കാം. നെടുനീളെ കിടക്കുന്ന ഈ വണ്ടിയിൽ എന്നാലും എന്തൊക്കെയായിരിക്കാം എന്ന് ാെരിക്കലെങ്കിലും ചിന്തിക്കാത്തവർ കുറവായിരിക്കും.
ഒരു ലക്ഷൂറിയസ് വില്ലയെ അനുസ്മരിപ്പിക്കുന്നതാണ് ഓരോ താരങ്ങളുടേയും കാരവാൻ. വിശ്രമിക്കാനുള്ള ഇടം, കിടക്കാൻ വേറെ, മേക്കപ്പ്, ബാത്രൂം, ടിവി, തുടങ്ങഇ സഞ്ചരിക്കുന്ന ഒരു ലക്ഷൂറിയസ് അപാർട്‌മെന്റാണ് ഓരോ കാരവാനും. ബോളിവുഡ് സിനിമാ ലോകം അടക്കി വാഴുന്ന കിങ് ഖാൻ ഷാരുഖിന്റെയും, സൽമാൻ ഖാന്റെയും ഉൾപ്പെടെ 8 ബോളിവുഡ് താരങ്ങളുടെ കാരവാനിന്റെ അകത്ത് എന്തൊക്കെയുണ്ടെന്ന് കാണാം :
സൽമാൻ ഖാൻ
അധികം താരജാഡകളോ പകിട്ടും പത്രാസുമോ ഒന്നും ഇല്ലാത്തതാണ് സൽമാന്റെ കാരവാൻ. കാരവാന്റെ അകത്ത് താരത്തിന്റെ തന്നെ ചിത്രവും ഉണ്ട്. ഒരു മീറ്റിങ്ങ് റൂമുമുണ്ട് ഈ കാരവാനിനകത്ത്.
ഷാറുഖ് ഖാൻ
14 മീറ്റർ നീളമുള്ള കാരവാനാണ് ഷാറുഖ് ഖാനിന്റേത്. 4 ആഢംബര മുറികളാണ് ഈ കരാവാനിൽ ഉള്ളത്. 4കെ സ്‌ക്രീനിനും അത്യാധുനിക മ്യൂസിക് സിസ്റ്റത്തിനും പുറമെ കൊച്ചു അടുക്കളയുമുണ്ട് ഇതിനകത്ത്.
ഹൈഡ്രോളഇക് സിസ്റ്റവും ട്രോൺ പോലെയുള്ള ലൈറ്റിങ്ങുമുണ്ട് ഈ വണ്ടിക്ക്.
ആലിയ ഭട്ട്
കളർഫുളാണ് ആലിയ ഭട്ടിന്റെ കാരവാൻ. ബൊഹീമിയൻ തീമിൽ ഒരുക്കിയിട്ടുള്ള ഈ കാരവാൻ ഏതൊരു ടീനേജ് പെൺകുട്ടിയുടെ മുറിയെയും അനുസ്മരിപ്പിക്കും.
അജയ് ദേവ്ഗൺ
ഈ അത്യാഢംബര സ്റ്റൈലിഷ് കാരവന്റെ ഉടമ അജയ് ദേവ്ഗൺ ആണ്. ലിവിങ് റൂം, ബാത്രൂം, ഓഫീസ്, അടുക്കള, ജിം ഉൾപ്പെടെ നിരവധി സജ്ജീകരമങ്ങളുണ്ട് ഈ കാരവാനിൽ.
സഞ്ജയ് ദത്ത്
3 കോടി വിലമതിക്കുന്ന ഈ കാരവാനിൽ 52 ഇഞ്ച് സ്‌ക്രീനും, ഗെയിമിങ് കൺസോളും ഉണ്ട്.
റിതേഷ് ദേശ്മുഖ്
ഹൃത്തിക് റോഷൻ
വിവേക് ഒബ്രോയ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here