Advertisement

തെറ്റായ പാസ്വേഡ് അടിച്ചു; ഫോൺ ലോക്കായത് 48 വർഷത്തേക്ക് !

March 7, 2018
1 minute Read
iphone locked for 48 years by entering wrong password

ഫോൺ പാസ്വേഡ് തുടരെ തുടരെ തെറ്റായി അടിച്ചാൽ പിന്നെ അൽപ്പസമയത്തിന് ശേഷം മാത്രമേ ഫോൺ ലോക്ക് വീണ്ടും തുറക്കാൻ സാധിക്കുകയുള്ളു. 30 സെക്കൻഡ്, 1 മിനിറ്റ് എന്നിങ്ങനെയാണ് ഈ സമയം. എന്നാൽ പാസ്വേഡ് തെറ്റായി അടിച്ചതുമൂലം ഒരു യുവതിയുടെ ഫോൺ 48 വർഷത്തേക്ക് ലോക്കായിരിക്കുകയാണ് !

ചൈനയിലാണ് ആ അസാധാരണ സംഭവം നടന്നത്. വീട്ടിൽ യുവതി ഇല്ലാതിരുന്ന സമയത്ത് കുഞ്ഞ് ഫോണ് തുറക്കാൻ ശ്രമിച്ചതാണ് കുഴപ്പങ്ങൾ സൃഷ്ടിച്ചത്.

വീട്ടിലെത്തിയ യുവതി ഫോൺ കണ്ടപ്പോൾ ഞെട്ടി. 25 മില്യൺ മിനിറ്റിന് ശേഷം മാത്രമേ ഫോൺ തുറക്കാൻ സാധിക്കുകയുള്ളുവെന്ന് ലോക് സ്‌ക്രീനിൽ എഴുതിയിരിക്കുന്നു…ഏകദേശം 48 വർഷം വരും ഇത്.

അമ്പരന്നുപോയ യുവതി ഫോണുമായി മൊബൈൽ കടയിൽ സമീപിച്ചുവെങ്കിലും അവർ പറഞ്ഞത് മറ്റൊരു ഞെട്ടിക്കുന്ന വിവരമായിരുന്നു. മറ്റൊരു ഫോൺ 80 വർഷത്തോളം ലോക്കായിപ്പോയത്രേ !

ഉയർന്ന സുരക്ഷാ സംവിധാനങ്ങളാണ് ആപ്പിളിന് ഉള്ളത്. അതുകൊണ്ട് തന്നെ എത്ര തവണ പാസ്വേഡ് തെറ്റി അടിച്ച് ഫോൺ തുറക്കാൻ ശ്രമിക്കുന്നുവോ, അത്ര കൂടുതൽ സമയത്തേക്ക് ഫോൺ ലോക്കായിക്കൊണ്ടേ ഇരിക്കും. 30 സെക്കൻഡിൽ തുടങ്ങി 80 വർഷത്തേക്ക് വരെ ഫോൺ ലോക്കാക്കാൻ ഇതിലൂടെ സാധിക്കുമെന്നർത്ഥം !

iphone locked for 48 years by entering wrong password

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top