സിബിഐ എന്നും പറഞ്ഞ് സിപിഎമ്മിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട; പി.ജയരാജന്‍

കണ്ണൂര്‍ ഷുഹൈബ് കൊലക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്ത് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കോടതി വിധി അനുസരിച്ച് കേസ് സിബിഐ അന്വേഷിക്കട്ടെ. സിബിഐ അന്വേഷിക്കുന്നതിനോട് സിപിഎം ജില്ലാ നേതൃത്വത്തിന് വിയോജിപ്പില്ല. എന്നാല്‍, പോലീസ് കൃത്യമായ രീതിയില്‍ അന്വേഷണവുമായി മുന്നോട്ട് പോകുമ്പോഴായിരുന്നു കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവായിരിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ ഡമ്മി പ്രതികളായിരുന്നുവെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. അതിനു പിന്നാലെയാണ് ദൃക്‌സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളെ തിരിച്ചറിഞ്ഞതോടെ ഡമ്മി പ്രതികളെന്ന വാദം കോണ്‍ഗ്രസും പിന്‍വലിച്ചു. കൊലക്കേസിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം നടക്കവേയാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. സിബിഐ അന്വേഷണം നടക്കട്ടെ. എന്നാല്‍, സിബിഐയുടെ പേരും പറഞ്ഞ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കാമെന്ന് ആരും വിചാരിക്കേണ്ടെന്നും പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here