ജോലി ചായ വില്‍പ്പന; മാസ വരുമാനം 12ലക്ഷം രൂപ!!

ഒരു ചായവില്‍പ്പനകാരന് മാസവരുമാനം എത്രരൂപ വരെ സമ്പാദിക്കാനാവും? പൂനയിലെ നവ്നാഥ് യൗലെയുടെ കഥ കേള്‍ക്കുന്നത് വരെ എത്ര രൂപ വരെ വേണമെങ്കിലും നിങ്ങള്‍ക്ക് പറയാം. എന്നാല്‍ നവ്നാഥ് യൗലെയുടെ കഥ കേട്ട് കഴിഞ്ഞാല്‍ പിന്നെ ആ ചോദ്യത്തിന് ഉത്തരം പറയുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണം. കാരണം അദ്ദേഹം ഈ ജോലി ചെയ്ത് ഒരു മാസം കൊണ്ട് സമ്പാദിക്കുന്നത് 12ലക്ഷം രൂപയാണ്.
പൂനെയില്‍ നിന്നാണ് ഈ വിജയഗാഥ. യൗലെ ചായ എന്ന നവ്നാഥ് യൗലെയുടെ ചായ പൂനെയിലെ വലിയ ബ്രാന്റായിരിക്കുകയാണ്. 1983ലാണ് നവ്നാഥിന്റെ അച്ഛന്‍ ദശ് രഥ് സാലിസ്ബറി പാര്‍ക്കില്‍ ഈ ചായക്കട തുടങ്ങുന്നത്. സാമാന്യം തെറ്റില്ലാതെ കട മുന്നോട്ട് പോകവെ 2001ല്‍ ഇദ്ദേഹം അന്തരിച്ചു. തുടര്‍ന്ന് നവ്നാഥും സഹോദരങ്ങളും കൂടി കടയുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു.
അച്ഛന്റെ മരണത്തിന് മുമ്പായി തന്നെ കടയ്ക്ക് രണ്ട് ബ്രാഞ്ചുകള്‍ കൂടി പൂനെയില്‍ തുടങ്ങിയിരുന്നു. അച്ഛന്റെ പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിക്കാതെ കടമുന്നോട്ട് കൊണ്ട് പോകുകയാണ് ഇവര്‍ ചെയ്തത്. ഒപ്പം ചില ബിസിനസ് മന്ത്രയും പ്രയോഗിച്ചു. ഒപ്പം എല്ലാ ഔട്ട് ലെറ്റുകളിലും ഒരേ നിലവാരത്തിലുള്ള ചായ തന്നെ കൊണ്ടുവന്നു. ഒരേ അളവ് പാല്‍, ചായപ്പൊടി, പഞ്ചസാര, വെള്ളം ഇതായിരുന്നു ആദ്യപടി. ഏത് ഔട്ട് ലെറ്റില്‍ നിന്ന് കഴിച്ചാലും ഒരേ രൂചി!! ഇതായിരുന്നു വിജയത്തിന്റെ ആദ്യ ഫോര്‍മുല. ആയിരം കിലോ പഞ്ചസാര, മൂന്നൂറ് കിലോ ചായപ്പൊടി ഇത്രയുമാണ് ഒരു മാസം ഇവിടെ വേണ്ടി വരുന്നത്.
മൂന്ന് ഔട്ട് ലെറ്റുകളില്‍ നിന്നായി ഒരു ദിവസം 5000കപ്പ് ചായയാണ് വിറ്റ് പോകുന്നത്. പത്ത് രൂപയാണ് ഒരു ചായയുടെ വില.
പൂനെയില്‍ തന്നെ നൂറോളം പുതിയ ഔട്ട് ലെറ്റുകള്‍ തുറക്കാനുള്ള ശ്രമത്തിലാണ് നവ്നാഥ്. ബാംങ്കോഗിലും ദുബായിലും വിദേശ ഔട്ട് ലെറ്റുകള്‍ തുറക്കാനും പദ്ധതിയുണ്ട്. ഇത് വഴി 10,000ത്തോളം പേര്‍ക്ക് ജോലി നല്‍കാനാകുമെന്നും നവ്നാഥ് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here