ആന്ധ്രയോട് കാണിക്കുന്നത് അവഗണന; ചന്ദ്രബാബു നായിഡു

മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പരിഗണന ആന്ധ്രയ്ക്ക് നല്‍കാത്തതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു രംഗത്ത്. ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ ആന്ധ്രയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് ഇപ്പോള്‍ സാധ്യമല്ലെന്ന് പറഞ്ഞത് നല്ല തീരുമാനമല്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. വ്യവസായികമായ വളര്‍ച്ചയ്ക്ക് മറ്റ് സംസ്ഥാനങ്ങളെ കേന്ദ്രം പിന്തുണക്കുമ്പോള്‍ ആന്ധ്രയെ മാത്രമാണ് ഇങ്ങനെ അവഗണിക്കുന്നതെന്നും ചന്ദ്രബാബു നായിഡു ലോക്‌സഭയില്‍ പറഞ്ഞു. കേന്ദ്രത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് തെലുങ്ക് ദേശം പാര്‍ട്ടിയുടെ (ടിഡിപി) രണ്ട് കേന്ദ്ര മന്ത്രിമാര്‍ ഇന്ന് രാജിവെച്ചിരുന്നു.
What Arun Jaitley spoke yesterday is not good. You are holding hand of the North Eastern states but not Andhra Pradesh’s. You are giving industrial incentives to them, not to Andhra Pradesh. Why this discrimination?: #AndhraPradesh CM N Chandrababu Naidu in state assembly pic.twitter.com/1RtJsx7sRt
— ANI (@ANI) March 8, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here