Advertisement

കേരളത്തില്‍ നോക്കുകൂലി നിര്‍ത്തലാക്കുന്നു

March 8, 2018
Google News 0 minutes Read
Pinarayi vijayan CPM pinarayi vijayan hospitalized

കേരളത്തില്‍ നോക്കുകൂലിക്ക് താഴിടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ണായക ഇടപെടലാണ് നോക്കുകൂലി അവസാനിപ്പിക്കുന്നതിന് വഴിതെളിച്ചത്. മെയ് ഒന്ന് മുതല്‍ കേരളത്തില്‍ പൂര്‍ണ്ണമായി നോക്കുകൂലി ഒഴിവാക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തില്‍ എല്ലാ ട്രേഡ് യൂണിയന്‍ അംഗങ്ങളും സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ചു. സംസ്ഥാനത്ത് മെയ് 1 മുതല്‍ നോക്കുകൂലി ഉണ്ടാകില്ല. കഴിഞ്ഞ ദിവസം നിയമസഭയിലും മുഖ്യമന്ത്രി ഇക്കാര്യത്തെ കുറിച്ച് പ്രതിപാദിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here