Advertisement

ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍

March 8, 2018
1 minute Read

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കി. ഈ.മ.യൗ എന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയെ മികച്ച സംവിധായകനാക്കിയത്. സിനിമ തിയ്യേറ്ററുകളില്‍ റിലീസ് ചെയ്തിട്ടില്ല. മികച്ച കഥാചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നത് ഒറ്റമുറി വെളിച്ചമാണ്. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഒറ്റമുറി വെളിച്ചം’.

മറ്റ് അവാര്‍ഡുകള്‍:

മികച്ച നടന്‍ : ഇന്ദ്രന്‍സ് (ആളൊരുക്കം)

മികച്ച നടി: പാര്‍വതി (ടേക്ക് ഓഫ്)

മികച്ച സ്വഭാവ നടന്‍: അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്‌സ്‌ക്ഷിയും)

മികച്ച സ്വഭാവ നടി: പോളി വത്സന്‍ (ഈ.മ.യൗ)

മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദന്‍

മികച്ച ഗായകന്‍: ഷഹബാസ് അമന്‍ (മിഴിയില്‍ നിന്നും…-മായാനദി)

മികച്ച ഗായിക: സിതാര കൃഷ്ണകുമാര്‍ (വാനം അകലുന്നവോ…-വിമാനം)

മികച്ച നവാഗത സംവിധായകന്‍: മഹേഷ് നാരായണന്‍ (ടേക്ക് ഓഫ്)

ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു

മികച്ച സംഗീത സംവിധായകന്‍: എം.കെ. അര്‍ജുനന്‍ (ഭയാനകത്തിലെ വെളിച്ചം)

പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍ (ടേക്ക് ഓഫ്)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top