ടിഡിപിയെ അനുനയിപ്പിക്കാന്‍ മോദിയുടെ ശ്രമം

ആന്ധ്രാപ്രദേശിന് പ്രത്യേക ആനുകൂല്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) നടത്തുന്ന പ്രതിഷേധം തണുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി മോദി കൂടിക്കാഴ്ച നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുന്നതിനു വേണ്ടിയാണ് മോദി നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. ആന്ധ്രയ്ക്കു പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ടിഡിപിയുടെ രണ്ട് കേന്ദ്ര മന്ത്രിമാര്‍ ഇന്ന് രാജി വെക്കുകയും ബിജെപിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് മോദി ശ്രമിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here