എന്‍ഡിഎ മുന്നണിയുടെ ഭാഗമായി തന്നെ തുടരും; ടിഡിപി

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ടിഡിപിയുടെ രണ്ട് മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചങ്കിലും പാര്‍ട്ടി മുന്നണി വിടില്ലെന്ന് ടിഡിപി പാര്‍ട്ടി അറിയിച്ചു. എന്‍ഡിഎ മുന്നണിയുടെ ഭാഗമായി തന്നെ തുടരാനാണ് ടിഡിപിയുടെ തീരുമാനം. അശോക് ഗജപതി രാജു, വൈ.എസ്. ചൗധരി എന്നിവരാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. 16 ലോക്സഭാംഗങ്ങളാണു ടിഡിപിക്കുള്ളത്. രാജ്യസഭയിൽ ആറംഗങ്ങളുണ്ട്. 2014ലാണു ടിഡിപിയും ബിജെപിയും സഖ്യത്തിലായത്. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തും ഇരു പാർട്ടികളും സഖ്യത്തിലായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here