പ്രത്യേക പദവി ആവശ്യം; ബിജെപിക്ക് തലവേദന സൃഷ്ടിച്ച് ബീഹാറും

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് ടിഡിപി മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പ്രതിഷേധ സൂചകമായി രാജിവെച്ചതിനു പിന്നാലെ പ്രത്യേക പദവി ആവശ്യപ്പെട്ട് ബീഹാറും രംഗത്ത്. ബീഹാറിന് പ്രത്യേക പദവി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി എംഎല്‍മാര്‍ പരസ്യമായി രംഗത്തെത്തി. ബീഹാറിന്റെ ആവശ്യം ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയേക്കും. ബീഹാറിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യവുമായി ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് ആര്‍ജെഡി ശ്രമിക്കുന്നത്. വിധാന്‍ സഭയില്‍ ആര്‍ജെഡി എംഎല്‍മാര്‍ പ്ലക്കാര്‍ഡുകളുമായി ബീഹാറിന് പ്രത്യേക പദവി നല്‍കാത്തതിലുള്ള പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.
Patna: RJD MLAs protest in Vidhan Sabha premises demanding special status for Bihar pic.twitter.com/qSqcqlEzBe
— ANI (@ANI) March 9, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here