പദ്ധതികള്‍ ഉപേക്ഷിച്ചിട്ടില്ല; ശ്രീധരനെ കാണാതിരുന്നത് തിരക്കായതിനാലെന്നും മുഖ്യമന്ത്രി

E.Sreedharan with Pinarayi

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു പ്രതിബന്ധവും സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ കാണാതിരുന്നത് തിരക്കായതിനാലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അനാസ്ഥയുണ്ടെന്നും മുഖ്യമന്ത്രി തന്നെ കാണാന്‍ തയ്യാറായില്ലെന്നും ഇ. ശ്രീധരന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇ. ശ്രീധരന്റെ ആരോപണളെ കുറിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി നല്‍കുമ്പോഴായിരുന്നു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല. സാമ്പത്തികമാണ് പ്രശ്‌നം. ഇ.ശ്രീധരന്‍ ഉദ്ദേശിക്കുന്നത് പോലെ സര്‍ക്കാരിന് മുന്നോട്ട് പോവാന്‍ കഴിയില്ല. കേന്ദ്രാനുമതി കിട്ടിയ ശേഷം നിര്‍മാണം തുടങ്ങിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More