ഇർഫാൻ ഖാന് ബ്രെയിൻ ക്യാൻസർ ? ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

അപൂർവ രോഗവുമായി മല്ലിടുന്ന ബോളിവുഡ് താരം ഇർഫാൻ ഖാന്റെ ഭാര്യ സുദാപ സിക്കദറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
എൻറെ ഏറ്റവും അടുത്ത സുഹൃത്തും പങ്കാളിയുമായ അദ്ദേഹം ഒരു പോരാളിയാണ്, എല്ലാ തടസ്സങ്ങൾക്കെതിരെയും ഊർജ്ജവും സൗന്ദര്യവും നിലനിർത്തി അദ്ദേഹം പോരാടുന്നു. പലരുടെയും കോളുകൾക്കും സന്ദേശങ്ങൾക്കും പ്രതികരിക്കാൻ സാധിക്കാത്തതിൽ ഞാൻ മാപ്പ് പറയുന്നു. എന്നാൽ ലോകത്തിൻറെ എല്ലാഭാഗത്തു നിന്നും ലഭിക്കുന്ന കരുതലും പ്രാർത്ഥനയും ഞാൻ മനസിലാക്കുന്നു.
ഇത് മറ്റൊരു അദ്ധ്യായം മാത്രമാണ്, എന്താണ് ഇതെന്ന് അറിയാനുള്ള ആകാംക്ഷ നിങ്ങൾക്കുണ്ടാകും, എന്നാൽ അതിന് വേണ്ടി നിങ്ങളുടെ ഊർജ്ജം കളയരുത്. നിങ്ങളുടെ ശ്രദ്ധ ജീവിത സംഗീതത്തിൽ തുടരട്ടെ, ജീവിത നൃത്തം വിജയത്തിലേക്ക് നിങ്ങട്ടെ, ഞാനും കുടുംബവും അതിൽ അധികം വൈകാതെ പങ്ക് ചേരും.
ഇതാണ് സുദാപയുടെ ഫേസബുക്ക് പോസ്റ്റ്. അമ്പത്തിയൊന്നു വയസുകാരനായ ഇർഫാൻ ഖാൻ ട്വിറ്ററിലൂടെയാണ് കുറച്ച് നാൾ മുൻപ് തനിക്ക് അപൂർവ്വ രോഗമാണെന്ന് വെളിപ്പെടുത്തിയത്. അതിന് പിന്നാലെ പല അഭ്യൂഹങ്ങളും ഉയർന്നു. ഇർഫാൻ ബ്രെയിൻ കാൻസറാണ് എന്നതായിരുന്നു ഒരു അഭ്യൂഹം.
എന്നാൽ പതിനഞ്ച് ദിവസത്തിന് ശേഷം രോഗവിവരം വെളിപ്പെടുത്താം എന്നാണ് ഇർഫാൻ അറിയിച്ചത്. മാത്രമുള്ള അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ ബ്രെയിൻ കാൻസർ എന്ന വാർത്ത നിഷേധിക്കുകയും ചെയ്തു. അപ്പോഴാണ് സംഭവത്തിൽ ഇർഫാൻറെ സഹദർമ്മിണി സുദാപ സിക്കദർ രംഗത്ത് എത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here