ഓട്ടോയിൽ ബാഗ് മറന്നുവെച്ച സ്‌കൂൾ അധ്യാപികയ്ക്ക് ബാഗ് തിരിച്ചു നൽകി മാതൃകയായി ഓട്ടോഡ്രൈവർ; അദ്ദേഹത്തിന് തിരിച്ചുലഭിച്ചത് !

നാം എന്ത് നന്മ ചെയ്യുന്നുവോ അത് നമുക്ക് തിരിച്ച ലഭിക്കും. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഈ ഓട്ടോ തൊഴിലാളി. മുംബൈയിലാണ് സംഭവം.
സരള നമ്പൂതിരി എന്ന അധ്യാപിക എന്നും ഓട്ടോയലാണ് സ്‌കൂളിലേക്ക് പോകാറ്. ഡിസംബർ 21 നും പതിവുപോലെ സ്‌കൂളിലേക്ക് പോയതായിരുന്നു അവർ. എന്നാൽ അന്നവരുടെ ബാഗിൽ കുട്ടികളിൽ നിന്നും ഫീസ് ഇനത്തിൽ പിരിച്ച 80,000 രൂപയും ഉണ്ടായിരുന്നു. ഈ ബാഗ് ഓട്ടോയിൽ മറന്നുവെച്ചാണ് അന്നവർ സ്‌കൂളിലേക്ക് പോയത്.
സ്‌കൂളില് കയറിയപ്പോഴാണ് ബാഗില്ലെന്ന കാര്യം സരള ശ്രദ്ധിക്കുന്നത്. കുട്ടികളുടെ പണത്തിന് പുറമെ തന്റെ എടിഎം കാർഡ്, പാൻ കാർഡ്, ആധാർ കാർഡ്, വീടിന്റെയും ലോക്കറിന്റെയും താക്കോൽ എന്നുവേണ്ട നിരവധി വേണ്ടപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ട ബാഗിൽ ഉണ്ടായിരുന്നു. എന്തുചെയ്യണമെന്നറിയാതെ പോലീസിൽ പരാതി നൽകാൻ തുനിഞ്ഞപ്പോഴാണ് പുറത്ത് ഒരു ഓട്ടോയുടെ ശബ്ദം കേട്ടത്…
പുറത്തേക്കിറങ്ങി നോക്കിയപ്പോൾ രാവിലെ തന്നെ സ്‌കൂളിലെത്തിച്ച അതേ ഓട്ടോക്കാരൻ. ബാഗ് നൽകി അദ്ദേഹം തിരിച്ചുപോയി. ബാഗ് കിട്ടിയ സന്തോഷത്തിൽ എന്നാൽ സരള അയാളുടെ പേരോ മറ്റ് വിവരങ്ങളോ ചോദിക്കാൻ മറന്നു. തന്റെ ബാഗ് തിരിച്ചു തന്നതിന് പ്രത്യുപകാരമയി എന്തെങ്കിലും ചെയ്യണമെന്ന് സരള മനസ്സിലുറപ്പിച്ചു.
ഒടുവിൽ ഓട്ടോഡ്രൈവറുടെ പേരും വിവരങ്ങളും സരളയ്ക്ക് ലഭിച്ചു. അമിത് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അമിത്തിന് പ്രത്യുപകാരമായി പതിനായിരം രൂപ നൽകുകയും, അമിത്തിന്റെ മക്കളുടെ തുടർവിദ്യാഭ്യാസത്തിന്റെ ചിലവുകൾ വഹിക്കാമെന്നും സരള അമിത്തിന് വാഗ്ദാനം നൽകിയിരിക്കുകയാണ്.
അമിത്തിന് വേണമെങ്കിൽ 80,000 രൂപയടങ്ങുന്ന ബാഗുമായി പോകാമായിരുന്നു. എന്നാൽ അന്യന്റെ മുതൽ ആഗ്രഹിക്കാതെ അദ്ദേഹം അത് തിരിച്ചുനൽകി. പ്രത്യുപകാരമായി അദ്ദേഹത്തിന് ലഭിച്ചതോ അദ്ദേഹം സ്വപ്‌നം പോലും കാണാത്ത ഭാഗ്യവും !
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here