കർഷകരുടെ ലോങ് മാർച്ച് ഇന്ന് താനെയിൽ

ഓൾ ഇന്ത്യ കിസാൻ സഭയുടെ പ്രതിഷേധ മാർച്ച് ഇന്ന് താനെയിലെ ആനന്ദ് നഗറിൽ. മുപ്പതിനായിരത്തിലധികം കർഷകരാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ചിൽ പങ്കെടുക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ സമീപനം തിരുത്തണമെന്നാണ് ആവശ്യം. ഇന്നലെ നാസിക്കിൽ നിന്ന് ആരംഭിച്ച മാർച്ച് നാളെ മുംബൈയിൽ എത്തും. ഇരുന്നൂറ് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് കർഷകർ മുംബൈയിൽ എത്തുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് സെക്രട്ടറിയേറ്റ് ഘെരാവോ ചെയ്യാനാണ് തീരുമാനം.
കർഷക ആത്മഹത്യകൾ വ്യാപകമായ 2016ൽ കിസാൻസഭയുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭം നടന്നിരുന്നു. പതിനൊന്ന് ദിവസം തുടർച്ചയായി നടന്ന സമരത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു. എന്നാൽ ഉറപ്പുകൾ ഒന്നും പാലിക്കപ്പെട്ടില്ല. ഇതിനെ തുടർന്നാണ് വീണ്ടും സമരം തുടങ്ങിയതെന്ന് കിസാൻസഭാ നേതാക്കൾ അറിയിച്ചു
2017 ൽ മാത്രം 2414 കർഷക ആത്മഹത്യകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.കർഷകർക്ക് അനുകൂലമായ ഒരു നിലപാടും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുമില്ല.കുത്തകകളെ സഹായിക്കുന്ന ബിജെപി സർക്കാർ തങ്ങളെ അവഗണിക്കുകയാണെന്ന് കർഷകർ പറയുന്നു.
കർഷകരുടെ പ്രധാന ആവശ്യങ്ങൾ
1.വനാവകാശ നിയമം നടപ്പിലാക്കുക
2.വിള നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുക
3.വിളകൾക്ക് കൃത്യമായ താങ്ങുവില അനുവദിക്കുക
4.എം എസ് സ്വാമിനാഥൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അംഗീകരിക്കുക
5.നദീസംയോജന പദ്ധതികൾ നടപ്പിലാക്കി വരൾച്ചയ്ക്ക് പരിഹാരം കാണുക
6.കർഷകരുടെ ഭൂമി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക
#Maharashtra: All India Kisan Sabha’s protest march reaches Thane’s Anand Nagar. Over 30,000 farmers are heading to Mumbai, demanding a complete loan waiver among other demands. The march will reach Mumbai tomorrow. pic.twitter.com/1Y319XQc5Q
— ANI (@ANI) March 11, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here