അപകടത്തിൽപ്പെട്ട യുവാവിന് തലയണയായി നൽകിയത് മുറിച്ചു മാറ്റിയ കാൽ

വാഹനാപകടത്തിൽപ്പെട്ട് കാൽ മുറിച്ചുമാറ്റിയ യുവാവിന് തലയിണയായി ആശുപത്രി അധികൃതർ നൽകിയത് മുറിച്ചു മാറ്റിയ കാൽ. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
മഹാറാണി ലക്ഷ്മി ഭായ് മെഡിക്കൽ കോളേജിലാണ് സംഭവം. ആശുപത്രിയിലെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ നിർദേശം നൽകി.
മൗറാണിപൂരിലെ സ്‌കൂൾ ബസിൻറെ ക്ലീനർ ഘനശ്യാമിനാണ് ദുരനുഭവം നേരിട്ടത്. സ്‌കൂൾ വിട്ട് വിദ്യാർത്ഥികളുമായി പോകുമ്പോഴായിരുന്നു ബസ് അപകടത്തിൽപ്പെട്ടത്. റോഡിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന കന്നുകാലികളെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ഘനശ്യാമിൻറെ കാലിന് ഗുരുതര പരിക്കേറ്റു. ആറ് വിദ്യാർത്ഥികൾക്കും പരിക്കേറ്റു.
ഗുരുതരാവസ്ഥയിൽ മഹാറാണി ലക്ഷ്മി ഭായ് മെഡിക്കൽ കോളേജിലെത്തിച്ച ഘനശ്യാമിന് അടിയന്തിര ശുശ്രൂഷ നൽകാൻ ആരും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് ആഭ്യന്ത അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here