Advertisement

നടിയെ ആക്രമിച്ച കേസ്; വിചാരണ വൈകിപ്പിക്കില്ലെന്ന് ഹൈക്കോടതി

March 12, 2018
Google News 0 minutes Read
dileep

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് കോടതി. ദൃശ്യങ്ങളും മറ്റ് പല രേഖകളും തനിക്ക് ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദിലീപ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പീഡന ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ക്രിമിനൽ കേസിൽ ആരോപിക്കപ്പട്ട കുറ്റങ്ങളുടെ തെളിവും രേഖകളും കിട്ടാൻ പ്രതിക്കവകാശമുണ്ടന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ദൃശ്യങ്ങൾ കൈമാറിയാൽ പ്രചരിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. മാര്‍ച്ച് 21ന് കേസ് വീണ്ടും പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here