Advertisement

കര്‍ദിനാളിനെതിരെ ഉടന്‍ കേസ് എടുത്തേക്കും

March 12, 2018
1 minute Read
cardinal

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിവില്‍പ്പന വിവാദവുമായി ബന്ധപ്പെട്ട് ഉടന്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചേക്കും. കര്‍ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെയും മറ്റ് ചില വൈദികര്‍ക്കെതിരെയും കേസ് എടുത്താകും അന്വേഷണം ആരംഭിക്കുക. കര്‍ദിനാളിനെതിരെയും അതിരൂപതക്കെതിരെയും കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി വിധിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസ് എടുക്കാന്‍ പോലീസ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യത്തിനും പരാതിക്കാരന്‍ പുതിയ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോടതിയലക്ഷ്യത്തെ പ്രതിരോധിക്കാന്‍ പോലീസ് ഉടന്‍ തന്നെ കര്‍ദിനാളിനെതിരെ കേസ് ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനാണ് സാധ്യത.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top