കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്; മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായും മഹാരാഷ്ട്രയില്‍ കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലോംഗ് മാര്‍ച്ച് വിധാന്‍ സഭയിലെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കര്‍ഷകരുടെ പ്രതിനിധികളുമായി ചര്‍ച്ചക്ക് തയ്യാറായി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം നിയമസഭയായ വിധാന്‍ സഭ ഉപരോധിക്കുമെന്ന് സമരക്കാര്‍ അറിയിച്ചിരുന്നു. നിയമസഭ ഉപരോധിക്കുമെന്ന അവസ്ഥ വന്നപ്പോള്‍ പ്രതിരോധത്തിലായ സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാകുകയായിരുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം അംഗീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്‌നാവിസ് ചര്‍ച്ചക്കു ശേഷം കര്‍ഷക പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. വനഭൂമി കര്‍ഷകര്‍ക്ക് വിട്ടുനല്‍കുന്നതിനെ കുറിച്ച് പഠിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമിതിയെ നിയോഗിക്കുമെന്നും അതനുസരിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി കര്‍ഷക പ്രതിനിധികളെ അറിയിച്ചു. കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് ആരംഭിച്ച ആദ്യ ദിവസം തന്നെ അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കര്‍ഷകരെ അറിയിച്ചിരുന്നു. പ്രശ്‌നങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാനും തയ്യാറായിരുന്നു. പക്ഷേ, അവര്‍ സമരവുമായി മുന്നോട്ടു പോകുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്ര നിയമസഭയില്‍ ഇന്ന് പറയുകയുണ്ടായി. സര്‍ക്കാര്‍ പ്രതിനിധി ഗിരീഷ് മഹാജന്‍ സമരക്കാരുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
We’re positive in fulfilling demands. Since the 1st day of the Morcha we tried to discuss various issues with them. Girish Mahajan was in touch with them from day one. But they were firm on taking out the March: CM Devendra Fadnavis. pic.twitter.com/EgHuCgKtYt
— ANI (@ANI) March 12, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here