സംവിധായകന് ബി. ഉണ്ണികൃഷ്ണന്റെ പിതാവ് അന്തരിച്ചു

തൃപ്പൂണിത്തുറ: ചലച്ചിത്ര സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ പിതാവും തലയോലപറന്പ് ഡി.ബി കോളജിലെ പ്രിൻസിപ്പളുമായിരുന്ന പത്തനംതിട്ട ഇലന്തൂർ പുന്നയ്ക്കൽ വീട്ടിൽ പ്രഫ. പി.എസ്. ഭാസ്ക്കരപിള്ള (90) നിര്യാതനായി. വാർദ്ധക്യ സഹജമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്നു രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം ഇന്നു വൈകിട്ട് നാലുവരെ തൃപ്പൂണിത്തുറ വടക്കേക്കോട്ട മഞ്ഞേലിപ്പാടം റോഡിൽ റോയൽ ഫോർട്ടീസ് അപ്പാർട്ട്മെന്റ്സിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്ക്കാരം വൈകിട്ട് അഞ്ചിന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ പൊന്നമ്മ മാതൃപ്പിള്ളിൽ കുടുംബാംഗം. മരുമകൾ: രാജേശ്വരി മേനോൻ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here