വിമാനങ്ങളിൽ നിയോ എഞ്ചിൻ ഉപയോഗിക്കരുതെന്ന് ഉത്തരവ്

നിയോ എഞ്ചിൻ ഉപയോഗിച്ച് വിമാനങ്ങൾ ഇനി സർവ്വീസ് നടത്തരുതെന്ന് ഡയറക്ടർ ജനറൽ ഓഫ്
ഏവിയേഷൻ ഉത്തരവിറക്കി. പറക്കലിനിടെ എഞ്ചിനുകൾ നിരന്തരം തകരാറിലാവുന്ന സാഹചര്യത്തിലാണ് തീരുമാനം. ഉത്തരവിനെ തുടർന്ന് ഇൻഡിഗോ, ഗോ എയർ എന്നിവയുടെ 11 വിമാനങ്ങൾ അടിയന്തരമായി സർവ്വീസ് നിർത്തിവെച്ചു.
പ്രാറ്റ് ആന്റ് വൈറ്റ്‌നി സീരിസിൽ പെടുന്ന എ 320 നിയോ എഞ്ചിനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിമാനങ്ങളുടെ സർവ്വീസുകളാണ് അടിയന്തരമായി നിർത്തിവെക്കാൻ ഡയറകർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടത്. സമീപകാലത്ത് എ 320 നിയോ എഞ്ചിനുകൾ ഉപയോഗിക്കുന്ന നിരവധി വിമാനങ്ങൾ എഞ്ചിൻ തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. എ 320 എഞ്ചിനുകൾ ഇനി മുതൽ സർവ്വീസ് നടത്തുന്ന വിമാനങ്ങളിൽ ഉപയോഗിക്കരുതെന്ന് ഡിജിസിഎ വ്യക്തമാക്കി.
നിലവിൽ ഇൻഡിഗോയും ഗോ എയറുമാണ് വ്യാപകമായി ഈ എ 320 എഞ്ചിൻ ഉപയോഗിക്കുന്നത്. ഇരുവരോടും ഇനി മുതൽ ഈ എഞ്ചിനുകൾ ഉപയോഗിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here