ഇന്നലെ വരെ ബോളിവുഡ് താരം; ഇന്ന് ലോറി ഡ്രൈവർ

2010 ൽ മിസ്റ്റർ ഇന്ത്യയായിരുന്ന അർഹാൻ ചൗധരി ഇന്നലെ വരെ നിരവധി ബോളിവുഡ് സിനിമകളിലെ താരമായിരുന്നു. സൽമാൻ ഖാൻ ചിത്രമായ ഏക് ഥാ ടൈഗർ, സിംഗ് ഇസ് ബ്ലിംഗ്, തുടങ്ങി നിരവധി സിനിമകളിലൂടെ ബോളിവുഡ് ലോകത്ത് സുപരിചിതനായിരുന്നു അർഹാൻ. ഖത്രോം കി ഖിലാഡി എന്ന പരിപാടിയിലെ റണ്ണർ അപ്പ് എന്ന നിലയിലാണ് അർഹാൻ പ്രശസ്തനായത്. എന്നാൽ ഗ്ലാമർ ലോകത്തുനിന്നുമെല്ലാം മാറി ഒരു ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇന്ന് അർഹാൻ.
ട്രക്ക് ഓടിക്കുന്നതിന് പുറമെ ചെറിയ പാർട്ടികളിൽ ഡിസ്‌കോ ജോക്കിയായും അർഹാൻ ജോലി ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് സിനിമാ ലോകത്ത് നിന്നും മാറി ഈ ജീവിതം തെരഞ്ഞെടുത്തതെന്ന ചോദ്യത്തിന് അർഹാൻ പറഞ്ഞതിങ്ങനെ :
സംഗീതം എനിക്കിഷ്ടമാണ്. എന്നാൽ ഒരു ഡിജെ ആകുമെന്ന് വിചാരിച്ചിരുന്നില്ല. പക്ഷേ ഡിജെ ആയതോടെ പണം സമ്പാദിച്ചു തുടങ്ങി. ഒരു ജോലിയും തെറുതോ വലുതോ അല്ല. സംഗീതം എനിക്ക് സമാധാനം നൽകുന്നുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഗോവയ്ക്ക് സമീപമുള്ള ഒരു കാടിനടുത്താണ് അർഹാൻ താമസിക്കുന്നത്. കയ്യിലുള്ള പണം തീരുമ്പോൾ താൻ നരഗത്തിലേക്ക് വരുമെന്നും, പണം സമ്പാദിച്ച ശേഷം തന്റെ വീട്ടിലേക്ക് മടങ്ങി പോകുമെന്നും അർഹാൻ പറയുന്നു. പണ്ട് താൻ നിയമവിരുദ്ധ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നുവെന്നും ആ ഇരുണ്ട ഭൂതകാലത്തിൽ നിന്നും പുറത്തുവന്ന് ഒരു പുതു ജീവിതം തുങ്ങാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അർഹാൻ പറയുന്നു. നരഗത്തിൽ നിന്നും അകന്ന് മാറി നല്ലൊരു ജീവിതമാണ് താൻ ഇപ്പോൾ നയിക്കുന്നതെന്നും അർഹാൻ കൂട്ടിച്ചേർത്തു.
എങ്ങനെയാണ് മിസ്റ്റർ ഇന്ത്യ മത്സരത്തിലേക്കെത്തിയതെന്ന് ചോദ്യത്തിനോട് അർഹാൻ പ്രതികരിച്ചതിങ്ങനെ :
തികച്ചും യാദൃശ്ചികമായാണ് ഞാൻ മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്നത്. എന്റെ സുഹൃത്താണ് എന്നോട് മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ പറയുന്നത്. ഗ്ലാമർ ഫീൽഡിൽ നിന്നും കുറേ പണം ലഭിക്കുമെന്നാണ് അവൻ പറഞ്ഞത്. മിസ്റ്റർ ഇന്ത്യ പട്ടം ങ്ങെനെ ലഭിച്ചുവെന്ന് ഇന്നും അറിയില്ല. പക്ഷേ അതിന് ശേഷം കുറേ പണം കയ്യിൽവന്നു. പിന്നീട് എന്ത് ചെയ്താൽ പണം കിട്ടുമോ അതെല്ലാം ചെയ്തു തുടങ്ങി, അതിന് ശേഷമാണ് സിനിമയിലേക്ക് വരുന്നത്.
ഇന്ന് ഗ്ലാമർ ലോകത്തോട് വിട പറഞ്ഞ അർഹാൻ ജീവിക്കാനായി ട്രക്ക് ഓടിക്കുകയാണ്. കായിക താരമായ അർഹാൻ ഫിറ്റ്‌നസ്സ് ട്രെയിനിങ്ങും, ഡിജെയുമെല്ലാം ചെയ്യുന്നുണ്ട്. ഇപ്പോൾ കുറച്ചുനാളുകളായി ഗോവയിലുണ്ട്…പണം സമ്പാദിച്ച ശേഷം അവിടെ നിന്നും പോകുമെന്ന് അർഹാൻ പറയുന്നു.
തന്നെ കുറിച്ച് കൂടുലൊന്നും പറയാനില്ലെന്ന് പറഞ്ഞ് വളരെ പെട്ടെന്ന് ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി യാത്ര പറഞ്ഞ് പോകുകയായിരുന്നു അർഹാൻ എന്ന് ഒരു ദേശിയ മാധ്യമം പുറത്തുവിട്ട അഭിമുഖത്തിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here