യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം; ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു

യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുതിയ കേസിൽ പ്രതിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു .പെരുമ്പാവൂർ വെങ്ങോല ബഥനി
കുരിശിനു സമീപം കാലക്കാട്ടപ്പറമ്പിൽ ബിജുവിന്റെ ജീവപര്യന്തം ശിക്ഷയാണ് ഡിവിഷൻ ബഞ്ച് ശരിവെച്ചത് .അയൽവാസിയായ
പരീതു പിള്ളയുടെ ഭാര്യയും രണ്ടു കുട്ടികളുടെ മാതാവുമായ ഹവ്വയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയെന്നാണ് ബിജുവിനെതിരായ കേസ്. ഹവ്വയോട് മുൻവൈരാഗ്യമുണ്ടായിരുന്ന പ്രതി അവരുടെ വീട്ടുവളപ്പിൽ അതിക്രമിച്ചു കയറി കോഴി കൂടിന് സമീപം പതിയിരുന്ന് ഹവ്വയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
അയയിലെ തുണിയെടുക്കാൻ ഹവ്വ എത്തിയപ്പോൾ പ്രതി മുഖത്തും ദേഹത്തും നൈട്രിക് ആസിഡ് ഒഴിക്കുകയായിരുന്നു .2002 ജനുവരി
15 നായിരുന്നു സംഭവം. ശരീരം വെന്തുപോയ ഹവ്വ മൂന്നു മാസത്തിനു ശേഷം ആശുപത്രിയിൽ മരിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസിൽ പ്രതിയെ എറണാകുളം സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിക്കുകയായിരുന്നു. ഹവ്വയുടെ മരണ മൊഴിയും ഫോറൻസിക് ലാബ്
റിപ്പോർട്ടും പരിഗണിച്ചായിരുന്നു സെഷൻസ് കോടതിയുടെ ഉത്തരവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here