Advertisement

‘താത്കാലിക വിസിയെ നിയമിക്കാൻ ചാൻസലർ‌ക്ക് അധികാരമില്ല’; അപ്പീൽ ഹൈക്കോടതി തള്ളി, ഗവർണർക്ക് തിരിച്ചടി

4 days ago
Google News 1 minute Read

താത്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി. ഗവർണർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. താത്കാലിക വൈസ് ചാൻസലറെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ചാൻസലറായ ഗവർണർ നൽകിയ അപീലിലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം നിയമനമെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ചിന്റെ ഉത്തരവാണ് ഗവർണർ ചോദ്യം ചെയ്തത്.

സ്ഥിര വി.സി നിയമന കാലതാമസം സർവകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. വിദ്യാർഥികളുടെ താൽപ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര വി.സി നിയമനത്തിൽ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നും ഡിവിഷൻ ബഞ്ച് പറയുന്നു. താൽക്കാലിക വി.സിമാരുടെ കാലാവധി 6 മാസത്തിൽ കൂടുതലാകരുതെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചു.

ആരിഫ് മുഹമ്മദ് ചാൻസലറായിരുന്ന കാലത്താണ് സർക്കാർ പാനൽ മറികടന്ന് കെടിയു വിസിയായി കെ ശിവപ്രസാദിനെയും ഡിജിറ്റൽ‌ സർവകലാശാലയിലേക്ക് സിസ തോമസിനെയും നിയമിക്കുന്നത്. ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരത്തിൽ നിയമനം നടത്താൻ‌​ ചാൻസലർക്ക് നിയമപരമായി അധികാരമില്ലെന്ന് സിം​ഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ വിധിയാണ് ഡിവിഷൻ‌ ബെ‍ഞ്ച് ശരിവെച്ചത്. ഡിവിഷൻ ബെ‍ഞ്ച് വിധിയോടെ കെടിയു, ഡിജിറ്റൽ സർവകലാശാല വിസിമാർക്ക് സ്ഥാനം നഷ്ടമാകും.

Story Highlights : Governor suffers setback in appointment of interim VC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here