15വയസ്സുള്ള എന്നോട് മണിക്കൂറിന്റെ വില ചോദിക്കുന്നു; മറുപടിയുമായി ക്വീനിലെ നായിക

ഷോര്‍ട് ധരിച്ചുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് സദാചാര ആങ്ങളമാരുടെ സൈബര്‍ ആക്രമണം, മറുപടിയുമായി ക്വീന്‍ സിനിമയില നായിക സാനിയ. അശ്ലീല ചുവയുള്ള കമന്‍റുകള്‍ക്കും ചീത്തവിളികള്‍ക്കുമെതിരെയാണ് താരം രംഗത്ത് എത്തിയത്. ഇത്തരത്തില്‍ കമന്റ് ചെയ്യുന്നവര്‍ ഈ ലോകത്ത് ജനിക്കേണ്ടവരേ അല്ലെന്ന മുഖവുരയോടെയാണ് താരം ലൈവ് ആരംഭിക്കുന്നത്. ഇത്തരം മോശം കമന്റ് ചെയ്യുന്നവരുടെ വീട്ടിലെ അമ്മയും പെങ്ങള്‍മാരുമെല്ലാം എങ്ങനെയാണ് ജീവിക്കുന്നത്.
ബാഗ്ലൂരില്‍ പോയപ്പോള്‍ ധരിച്ച ഷോര്‍ട്സ് ധരിച്ച വേഷത്തിലെ ഫോട്ടോ ഇട്ടതിന് മണിക്കൂറിന് എത്ര രൂപയാണെന്നാണ് ഒരാള്‍ ചോദിച്ചത്. പതിനഞ്ച് വയസ്സുള്ള ഞാന്‍ ഇതാണ് കേള്‍ക്കുന്നതെങ്കില്‍ ലോകത്തുള്ള മറ്റ് പെണ്‍കുട്ടികള്‍ എന്തെല്ലാം സഹിക്കുന്നുണ്ടാകും. പ്രതികരിക്കണം. ഇത്തരം മസേജ് അയക്കുന്നവര്‍ക്ക് മാറി നിന്ന് മറുപടി നല്‍കുകയല്ല. ഇത് പുറത്ത് അറിയിക്കുകയാണ് വേണ്ടത്. മധു എന്ന ചേട്ടനെ എല്ലാവരും ചേര്‍ന്ന് തല്ലിക്കൊന്നു, എന്ത് കൊണ്ട് ഇങ്ങനെയുള്ളവരെ തല്ലിക്കൊന്നുകൂടാ? അങ്ങനെയെങ്കിലും നാട് നന്നാവുമെന്നാണ് എനിക്ക് തോന്നുന്നതെന്നും താരം പറയുന്നു.
മിണ്ടാതെ നാണിച്ച് ഇരിക്കരുത്, റിയാക്ട് ചെയ്യണം. ഒരിക്കലും എക്സ്പോസ് ചെയ്യാനല്ല പെണ്‍കുട്ടികള്‍ വേഷം ധരിക്കുന്നത്, എല്ലാവരും അവരുടേതായ ഇഷ്ടം ഉണ്ട്. നോക്കുന്ന രീതിയാണ് പ്രശ്നം എന്നും താരം പറയുന്നു. വീഡിയോ കാണാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here